എലിക്കുളം: 'നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം" എന്ന ആപ്തവാക്യവുമായി കൃഷിവകുപ്പ് ഇതര സേവന വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജീവനി ക്യാംപയിന് തുടക്കമായി. വിഷു വരെ നീണ്ടുനിൽക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം സുജാതദേവി അദ്ധ്യക്ഷയായി. കൃഷി ആഫീസർ നിസ ലത്തീഫ്, അസി. കൃഷി ആഫീസർ എ.ജെ. അലക്‌സ് റോയ്, തളിർ പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, ജോയി ചെരിയപുരയിടം, ജൂബിച്ചൻ ആനിത്തോട്ടം, ജിബിൻ ജോസ് വെട്ടത്ത്, എൻ.ടി. ജഗദീശ്, വി.എസ്. പങ്കജാക്ഷൻ നായർ, രാജു അമ്പലത്തറ തുടങ്ങിയവർ പങ്കെടുത്തു.
വിഷുക്കാല വിഷരഹിത പച്ചക്കറി സമൃദ്ധിയാണ് പദ്ധതിയുടെ ലക്ഷ്യം