കൊടുങ്ങൂർ: എം.ജി സർവകലാശാല പി.ജി. ബോർഡ് ഒഫ് സ്റ്റഡീസ് മാത്തമാറ്റിക്‌സിന്റെയും സർവകലാശാല കോളേജ് ഡവലപ്‌മെന്റ് കൗൺസിലിന്റെയും സഹകരണത്തോടെ ത്രിദിന ശിൽപശാല സംഘടിപ്പിക്കും.'പൈത്തൺ വിത്ത് ന്യൂമറിക്കൽ അനാലിസിസ്" എന്ന വിഷയത്തിൽ വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ് കോളേജ്, കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ ഗണിത ശാസ്ത്ര വിഭാഗവുമായി സഹകരിച്ച് 5,6,7തീയതികളിൽ മൂന്ന് കോളേജുകളിലായാണ് ശിൽപശാല. നാളെ വാഴൂർ എസ്.വി.ആർ. എൻ.എസ്.എസ്. കോളേജിൽ മുൻ പ്രിൻസിപ്പൽ പ്രൊഫ.പി .എം. രാമക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സിലും, വെള്ളിയാഴ്ച പാലാ സെന്റ് തോമസിലും ശിൽപശാല നടക്കും.