cycile

ചങ്ങനാശേരി: നൂറ് കണക്കിനു കിലോമീറ്ററുകൾ കടന്ന് 15 എൻജിനീയർ റെജിമെന്റിലെ ജവാൻമാരുടെ സൈക്കിൾ യാത്ര 10ന് ചങ്ങനാശേരിയിൽ എത്തും. 5 സംസ്ഥാനങ്ങളിലൂടെ കടന്നാണ് ഇവർ എത്തുന്നത്. ജയ്സൽമീരിലെ പൊക്കറാനൽ നിന്നും കഴിഞ്ഞ 22 നാണ് സംഘം യാത്ര ആരംഭിച്ചത്. ബെൽഗാം,
സെക്കന്ദരാബാദ്, വാറംഗൽ, വിശാഖപട്ടണം എന്നിവിടങ്ങളിൽ രാജ്യസ്നേഹത്തിന്റെയും സൈനിക സേവനത്തിന്റെയും പ്രാധാന്യം അറിയിച്ചുകൊണ്ടാണ് സംഘം ചങ്ങനാശേരിയിൽ എത്തുന്നത്. എം.ഇ.എസ് ചങ്ങനാശേരി താലൂക്ക് കമ്മറ്റി, എസ്.എച്ച് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സൈക്കിൾ യാത്രക്ക് സ്വീകരണം നല്കും. ഉച്ചക്കഴിഞ്ഞു രണ്ടിന് തൃക്കൊടിത്താനം വിബിയുപി സ്‌കൂൾ, തുടർന്ന്, കുന്നുംപുറം ജംഗ്ഷൻ, തൃക്കൊടിത്താനം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ എന്നിവരുടെ നേതൃത്വത്തിൽ യാത്രക്ക്് സ്വീകരണം നല്കും.യാത്രയുടെ ക്യാപ്റ്റൻ നരേന്ദ്ര പഞ്ചൽ വിദ്യാർത്ഥികൾക്ക് ക്ലാസ് നയിക്കും. 10ന് രാവിലെ കരുനാഗപ്പള്ളിയിൽ എത്തുന്ന സംഘം ഉച്ചക്ക് ചങ്ങനാശേരിയിൽ എത്തിച്ചേരും. 11ന രാവിലെ 7.30ന് തൃക്കൊടിത്താനം മഹാക്ഷേത്രം സന്ദർശിച്ച് ആലുവയിലേക്ക് പോകും.