കോട്ടയം: കേന്ദ്ര ബഡ്ജറ്റിലെ നിർദേങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ അർബൻ കോപ്പറേറ്റീവ് ബാങ്ക് പ്രസി‌ഡന്റ് ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്‌തു. കെ.ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഷാ, കെ.എ. സജീവ്, കെ.കെ. ബിനു, സി.ആർ.മിനിമോൾ, ആശ, ശ്രീരാമൻ.വി.പി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. എൽ.ഐ.സിയെ അടക്കം സ്വകാര്യ വത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനെ കൂട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും യോഗത്തിൽ ആവശ്യം ഉന്നയിച്ചു.