കൂട്ടിക്കൽ : അജൈവ മാലിന്യ സംസ്കരണത്തിനായി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളിലും മിനി എം.സി.എഫ് സജ്ജമായി. ഹരിതകർമ്മസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനു പുറമെ ബോട്ടിൽ ബൂത്തുകളായും ഇവ ഉപയോഗിക്കാം. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ സൂക്ഷിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്ക് മാറ്റും. ഇതുവരെ നാലു ലോഡ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഷ്രെഡിംഗ് യൂണിറ്റിൽ എത്തിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നേകാൽ ലക്ഷം രൂപ ചെലവിട്ടാണ് എം.സി.എഫുകൾ ഒരുക്കിയത്. അടുത്തഘട്ടമായി ഇ - മാലിന്യങ്ങൾ ശേഖരിക്കും.