കടപ്ലാമറ്റം: എല്ലാവരെയും കമ്പ്യൂട്ടർ സാക്ഷരരാക്കി സമ്പൂർണ ഡിജിറ്റൽ പഞ്ചായത്ത് എന്ന നേട്ടം കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ് കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്. ദേശീയ ഡിജിറ്റൽ സാക്ഷരതാ മിഷൻ, ഉഴവൂർ ബ്ലോക്ക് കോമൺ സർവീസ് സെന്റർ, വയല അക്ഷയ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് വിവരസാങ്കേതിക വിദ്യയിൽ 20 മണിക്കൂർ സൗജന്യ പരിശീലനം നൽകുന്നത്. ഇലയ്ക്കാട് ഗവ.യു.പി സ്കൂൾ, കടപ്ലാമറ്റം പഞ്ചായത്ത് കുടുംബശ്രീ ഹാൾ, വയല അക്ഷയ കേന്ദ്രം എന്നിവിടങ്ങളിൽ 200 ഓളം പേർക്ക് സൗജന്യ പരിശീലനം നൽകി. 14 മുതൽ 60 വയസു വരെയുള്ളവർക്ക് ഒരു ദിവസം രണ്ട് മണിക്കൂർ വീതം പത്ത് ദിവസമാണ് പരിശീലനം. ഗ്രാമസഭകളിലൂടെയാണ് ക്ലാസ് സംബന്ധിച്ച അറിയിപ്പുകൾ ജനങ്ങൾക്കു നൽകുന്നത്.
സിലബസിൽ
ഡാറ്റ എൻട്രി, മൊബൈൽ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, വിവരസാങ്കേതിക പദങ്ങൾ, ഇന്റർനെറ്റ്, ഇമെയിൽ, ഡിജി ലോക്കർ