വൈക്കം : എസ്.എൻ.ഡി.പി യോഗം ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ നടത്തിയ വേൽ പ്രതിഷ്ഠയുടെ 99-ാമത് വാർഷികവും മഹാഗണപതി, ശ്രീധർമ്മശാസ്താവ്, മഹാദേവി, പ്രതിഷ്ഠകളുടെ അഞ്ചാമത് വാർഷികവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിളംബര ഘോഷയാത്രയും ഇന്ന് നടക്കും. രാവിലെ 5.05ന് നിർമ്മാല്യം, 5.15ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് ഗുരുപൂജ, 9.30ന് കലശപൂജ, 9.45ന് കലശാഭിഷേകം, വൈകിട്ട് 4ന് വിളംബരഘോഷയാത്ര വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ശതാബ്ദിഘോഷയാത്ര ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും സ്വാമി അസ്പർശാനന്ദ നിർവ്വഹിക്കും. 7ന് വിശേഷാൽ ദീപാരാധന, തുടർന്ന് പ്രസാദക്കഞ്ഞിവിതരണം.