വൈക്കം : യുവാക്കൾക്ക് കായിക പരിശീലനം നൽകുന്നതിനായി വൈക്കം സ്പോർട്ട്സ് അക്കാഡമി എന്ന പേരിൽ കായിക പരിശീലന കേന്ദ്രം ആരംഭിക്കുന്നതിന് വൈക്കത്തെ കായിക പ്രേമികളുടെ യോഗം തീരുമാനിച്ചു. വൈക്കം റോട്ടറി ഹാളിൽ കൂടിയ യോഗത്തിൽ മുൻ മിസ്റ്റർ കേരള യൂണിവേഴ്സിറ്റി കെ.രഘുനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്ട്സ് അക്കാഡമിയുടെ പ്രവർത്തനങ്ങൾക്കായി ടി.എസ്.ഉദയൻ (രക്ഷാധികാരി), കെ.രഘുനന്ദൻ (പ്രസിഡന്റ്), പി.സോമൻപിള്ള (വൈസ് പ്രസിഡന്റ്), അഡ്വ.ചന്ദ്രബാബു എടാടൻ (സെക്രട്ടറി), പി.ഷാജി (ജോയിന്റ് സെക്രട്ടറി), അഡ്വ.എം.എസ്.കലേഷ് (ട്രഷറർ) എന്നിവരടങ്ങിയ കമ്മറ്റി രൂപീകരിച്ചു.