വൈക്കം : ഉദയനാപുരം ചെത്തിയിൽക്കാവ് ശ്രീദുർഗ്ഗാ ഭദ്രകാളീ ക്ഷേത്രത്തിലെ 18-ാമത് പ്രതിഷ്ഠാ വാർഷികവും കലശവും തിരുവുത്സവവും നാളെ മുതൽ 10 വരെ നടക്കും.
നാളെ 10.30ന് കളമെഴുത്തുപാട്ട് (ഭസ്മക്കളം), 1ന് പ്രസാദമൂട്ട്, വൈകിട്ട് 6ന് ദീപാരാധന, 7ന് തിരുവാതിരകളി, 7.30ന് അത്താഴക്കഞ്ഞി, 8ന് കരോക്കെ ഗാനാമൃതം, 10ന് കളമെഴുത്ത് പാട്ട് (പൊടിക്കളം), വെളുപ്പിന് 5ന് കൂട്ടക്കളം. ഏഴിന് 1ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, 7ന് തിരുവാതികളി. എട്ടിന് 9ന് പാൽക്കാവടി, 1ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന. ഒമ്പതിന് 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7ന് താലപ്പൊലിവരവ്, 8.30ന് ഡാൻസ്. 10ന് മഹോത്സവം. 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് ഭഗവത്സേവ, 9ന് ഉത്സവദർശനം, 10ന് പൊങ്കാല സമർപ്പണം, 11.30ന് ബ്രഹ്മകലശാഭിഷേകം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6ന് ദേശതാലപ്പൊലി വരവ്, 6.30ന് ദീപാരാധന, 7.30ന് തിരിപിടുത്തം, 8.30ന് ആമലവെട്ട് നാടൻപാട്ടും, ദൃശ്യാവിഷ്ക്കാരവും. 16ന് ഏഴാംപൂജ, വലിയഗുരുതി. വൈകിട്ട് 5ന് പുഴുക്ക് വഴിപാട്, 6.30ന് ദീപാരാധന, 10.30ന് വലിയഗുരുതി.