കൂവപ്പള്ളി : കൂരംതൂക്ക് സുബ്രഹ്മണ്യ ശാസ്താ ഗുരുദേവ ക്ഷേത്രത്തിൽ മകരപ്പൂയ മഹോത്സവം 6, 7, 8 തീയതികളിൽ നടക്കും. പാലാ മോഹനൻ തന്ത്രി, മേൽശാന്തി പി.ആർ.മഹേശ്വരൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. നാളെ രാവിലെ 5.30ന് ഗണപതിഹോമം, 9 ന് മഹാമൃത്യുഞ്ജയ ഹോമം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ. ഏഴിന് രാവിലെ 5.30ന് മഹാഗണപതിഹവനം, 7.30 ന് ഗണപതിഹവനം പര്യവസാനം, 10.30 ന് സർപ്പ പൂജ, 12.30ന് പ്രസാദമൂട്ട്, വൈകുന്നേരം 6.30ന് ദീപാരാധന, 8 ന് ഹിഡുംബൻ പൂജ. എട്ടിന് രാവിലെ 9 ന് കാവടി പുറപ്പാട്. 11.30ന് കാവടി വരവേൽപ്പ്, കാവടി അഭിഷേകം, 1 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, 6.45ന് താലപ്പൊലി ഘോഷയാത്ര, 8 ന് താലപ്പൊലി എതിരേൽപ്പ്, രാത്രി 10ന് ഗാനമേള.