പാലാ : ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന ജനകീയ പ്രക്ഷോഭ പദയാത്ര നാളെ പാലായിൽ. ഉച്ചയ്ക്ക് 2.30 ന് പൈക ആശുപത്രി ജംഗ്ഷനിൽ നിന്ന് യാത്ര ആരംഭിക്കും. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്യും. വിളക്കുംമരുത്, പൂവരണി വഴി 5.30 ന് പാലായിൽ എത്തിച്ചേരും. തുടർന്ന് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും.