മീനടം: ശ്രീനാരായണപുരം ആദിത്യ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ എട്ടിന് പന്തീരടി പൂജ, തുടർന്ന് നവകം, പഞ്ചഗവ്യം. കൊടിയും കൊടിക്കൂറയും രാവിലെ 10ന് കല്ലുറുമ്പിൽ കെ.ടി.മോഹനന്റെ വസതിയിൽ നിന്ന് എത്തിക്കും. 10.10ന് പുരാണപാരായണ സദസ്. വൈകിട്ട് 6.15ന് ഗുരുതൃപ്പാദപൂജ, കൊടിപൂജ. 6.30ന് നടക്കുന്ന കൊടിയേറ്റിന് കണ്ഠമംഗലം ചന്ദ്രദാസ് തന്ത്രി മുഖ്യകാർമികത്വം വഹിക്കും. 7.40ന് ശ്രീനാരായണ കൺവെൻഷനും കലാപരിപാടികളും കണ്ഠമംഗലം ചന്ദ്രദാസ് തന്ത്രി ഉദ്ഘാടനം ചെയ്യും. എട്ടിന് കഥാപ്രസംഗം. നാളെ പതിവ് ചടങ്ങുകൾ 7.40ന് വൈക്കം മുരളിയുടെ പ്രഭാഷണം. ഏഴിന് വൈകിട്ട് ഏഴിന് കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം.ശശിയുടെ പ്രഭാഷണം. എട്ടിന് രാത്രി ഏഴിന് രാധാമാധവം 2020. ഒമ്പതിന് രാത്രി ഏഴിന് സിന്ധു വിശ്വന്റെ പ്രഭാഷണം. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. ഡയക്ടർ ബോർഡ് അംഗം അഡ്വ.ശാന്താറാം റോയി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ശാഖാ പ്രസിഡന്റ് ജയമോൻ പമ്പുക്കരോട്ട് സ്വാഗതവും സെക്രട്ടറി ഇ.വി.രാജേഷ് കുമാർ നന്ദിയും പറയും. 10ന് രാത്രി എട്ടിന് ബാലെ. 11ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികവും പള്ളിവേട്ടയും. രാവിലെ 10ന് ഗുരുക്ഷേത്രത്തിൽ പഞ്ചവിംശതി മൂർത്തി കലശങ്ങളുടെ പൂജയും അഭിഷേകവും. 11ന് മദ്ധ്യാഹ്ന പൂജ. രാത്രി എട്ടിന് പള്ളിവേട്ട പുറപ്പാട്. ഒമ്പതിന് തിരിച്ചെഴുന്നള്ളത്ത്. 9.5ന് ചാക്യാർകൂത്ത്. 12ന് ആറാട്ട്. ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ. 1.45ന് ആറാട്ട് പുറപ്പാട്, അഞ്ചിന് പത്മതീർത്ഥക്കുളത്തിൽ ആറാട്ട്. 5.50ന് ആറാട്ട് എതിരേൽപ്പ്. രാത്രി 9ന് കരിമരുന്ന് പ്രയോഗം.തുടർന്ന് കൊടിയിറക്കൽ. 10.30ന് ഗാനമേള.