കോട്ടയം: കേന്ദ്ര സർക്കാരിന്റെ ഓഹരി വിൽപ്പന നീക്കത്തിനെതിരെ എൽ.ഐ.സി ജീവനക്കാരുടെ സംയുക്ത സമര സമിതി ഒരു മണിക്കൂർ പണിമുടക്ക് നടത്തി. കോട്ടയത്ത് പണിമുടക്കിയ ജീവനക്കാർ എൽ.ഐ.സി ഡിവിഷണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. മുൻ എം.എൽ.എ വി.എം വാസവൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കോട്ടയം ഡിവിഷണൽ പ്രസിഡന്റ് ടീസ പി ഇഗ്നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി ഷാ, എം.യു തോമസ്, കെ.സി ജോർജ്, ജോയി സ്‌കറിയ, ബേബി ജോസഫ്, ജെ.റ്റി ജോസഫൈൻ, പി.ഡി രാജ് മോഹൻ നായർ, ഫിലിപ്പോസ് എന്നിവർ പങ്കെടുത്തു. വി.കെ രമേശ് സ്വാഗതവും ടി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.