തിരുവഞ്ചൂർ: തിരുവഞ്ചൂർ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ഭാഗവത സപ്താഹയജ്ഞം ഒൻപതിന് തുടങ്ങും. എട്ടിനാണ് തൈപ്പൂയ ആഘോഷം. ഏഴിന് വൈകിട്ട് വടക്കുംതൃക്ക ശിവക്ഷേത്രത്തിൽ ഹിഡുംബൻ പൂജയും എട്ടിന് രാവിലെ എട്ടിന് കാവടിഘോഷയാത്രയും ആരംഭിക്കും. തുടർന്ന് അഭിഷേകവും നടക്കും. സപ്താഹയജ്ഞം ഒൻപതിന് ആരംഭിക്കും. 16നാണ് സമാപനം. തെക്കേടം നാഗരാജ് നമ്പൂതിരി യജ്ഞാചാര്യനും മക്കത്തായ് പ്രശാനന്ത നമ്പൂതിരി, തോട്ടാമറ്റം കിരൺ കൃഷ്ണൻ നമ്പൂതിരി എന്നിവർ യജ്ഞപൗരാണികരുമാണ്. ഒൻപതിന് വൈകിട്ട് നാലിന് യജഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീകൃഷ്ണവിഗ്രഹ ഘോഷയാത്ര മണർകാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. അഞ്ചിന് യജ്ഞാരംഭ സമ്മേളനത്തിൽ സ്വാമി ഗരുഢധ്വജാനന്ദ തീർത്ഥപാദർ ദീപപ്രോജ്വലനം നടത്തും. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യ പ്രഭാഷണം നടത്തും. ശശിധരൻ അദ്ധ്യക്ഷനാകും. ദിവസവും രാവിലെ വിഷ്ണുസഹസ്രനാമം, പ്രഭാഷണം, അന്നദാനം എന്നിവയും വിശേഷാൽ പൂജകളും നടക്കും.