കോട്ടയം: ഭക്തിസാന്ദ്രമായി നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഇളനീർ തീർത്ഥാടനം. ശിവസ്തുതികളുമായി അണിനിരന്ന ആയിരങ്ങൾ തീർത്ഥാടനത്തിന്റെ ഭാഗമായി. രാവിലെ തിരുവാതുക്കൽ ഗുരുനഗറിൽ തീർത്ഥാടന സമ്മേളനം നഗരസഭാദ്ധ്യക്ഷ പി.ആർ.സോന ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം. മധു അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം കേന്ദ്ര എക്‌സി.അംഗം ഷൈലജ രവീന്ദ്രൻ മുഖ്യപ്രസംഗം നടത്തി. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഇന്ദിരാ രാജപ്പൻ ആദ്യ താലം കൈമാറി. യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, നഗരസഭ കൗൺസിലർ ജാൻസി ജേക്കബ്, വനിതാ സംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശ്, ഇളനീർ തീർത്ഥാടന കമ്മിറ്റി രക്ഷാധികാരി എ.കെ.ആനന്ദൻ, കൺവീനർ എം.വി ബിജു എന്നിവർ സംസാരിച്ചു. ഇളനീർ തീർത്ഥാടന സമർപ്പണത്തിലും ഭക്തർ ഒന്നടങ്കം പങ്കെടുത്തു.