പാലാ : യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്ന കെ.എം. മാണി മെമ്മോറിയൽ വോളി 2020 ന്റെ രണ്ടാംദിവസത്തെ മത്സരത്തിൽ കേരളാ പൊലീസ് വിജയിച്ചു. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ഇന്ത്യൻ ആർമിയെയാണ് പരാജയപ്പെടുത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മത്സരം ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, നിഷ ജോസ് കെ. മാണി, പെണ്ണമ്മ തോമസ്, ജോസ് ടോം, രാജേഷ് വാളിപ്ലാക്കൽ, ജെന്നിംഗ്‌സ് ജേക്കബ്, വി.സി. പ്രിൻസ്, ഡാന്റീസ് കൂനാനിക്കൽ, ബിജു പാലുപടവൻ, ആന്റോ പടിഞ്ഞാറേക്കര, സുനിൽ പയ്യപ്പള്ളി, സിജോ പ്ലാത്തോട്ടം, തോമസുകുട്ടി വരിക്കയിൽ, ആന്റോ വെള്ളാപ്പാട്, അവിരാച്ചൻ ചൊവ്വാറ്റുകുന്നേൽ, ബിനു പുലിയുറുമ്പിൽ, അലൻ കിഴക്കേക്കുറ്റ്, ബൈജു കൊല്ലംപറമ്പിൽ, ശ്രീശൻ പിളള തുടങ്ങിയവർ പ്രസംഗിച്ചു.
മുൻ ഇന്ത്യൻ വോളിബാൾ താരം അർജുന അവാർഡ് ജേതാവ് സിറിൾ സി. വെള്ളൂരിനെ ചടങ്ങിൽ ആദരിച്ചു. മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ആർമിയുടെ കാശിമായന് കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഔസേപ്പച്ചൻ വാളിപ്ലാക്കൽ സമ്മാനം നൽകി. ഇന്നത്തെ മത്സരത്തിൽ ന്യൂസ്റ്റാർ ഇടുക്കിയും, ചാരുമംഗലം സിക്‌സസും ഏറ്റുമുട്ടും.