mg-uni
photo

അപേക്ഷ തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് യു.ജി.പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ 6 വരെയും 525 രൂപ പിഴയോടെ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ 12 വരെയും സർവകലാശാല പോർട്ടലിലൂടെ അപേക്ഷിക്കാം. പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസടയ്ക്കണം. രജിസ്‌ട്രേഷൻ ഫീസായി 55 രൂപയും പരീക്ഷഫീസിന് പുറമേ അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ റീഡു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. പ്രോജക്ട് മൂല്യനിർണയത്തിന് 100 രൂപ പ്രോജക്ട് ഇവാല്യുവേഷൻ ഫീസടയ്ക്കണം.


പരീക്ഷാഫലം
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് കെമിക്കൽ സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ കെമിസ്ട്രി (ഇൻ ഓർഗാനിക്, ഓർഗാനിക്, ഫിസിക്കൽ പോളിമർ സി.എസ്.എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം എൽ എൽ.ബി (ഓണേഴ്‌സ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 18 വരെ അപേക്ഷിക്കാം.