കോട്ടയം: കേരളകോൺഗ്രസ് (എം) ജോസഫ് വിഭാഗം കർഷകരക്ഷാ സംഗമം 8ന് കോട്ടയം തിരുനക്കര മൈതാനിയിൽ (കെ.എം.മാണി നഗറിൽ) നടക്കുമെന്ന് മോൻസ് ജോസഫ് എം.എൽഎ ജോയി എബ്രഹാം, സജി മഞ്ഞകടമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് ആരംഭിക്കുന്ന കർഷക സംഗമം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് അദ്ധ്യക്ഷത വഹിക്കും. 5000 പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമത്തിൽ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനുതകുന്ന നിർദ്ദേശങ്ങൾ ചർച്ച ചെയ്തു കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കൈമാറും. കാർഷിക മേഖലയെ പൂർണമായി അവഗണിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കണ്ണു തുറപ്പിക്കാൻ കഴിയുന്ന ശക്തമായ പ്രക്ഷോഭങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.