അയ്മനം: പരസ്പരം മാസികയുടെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ സാഹിത്യ സമ്മേളനം ഒമ്പതിന് ഉച്ചയ്ക്ക് 2ന് അയ്മനം പെൻഷൻ ഭവനിൽ നോവലിസ്റ്റ് ബാബു കിളിരൂർ ഉദ്ഘാടനം ചെയ്യും. ലൈബ്രറി ജോ.സെക്രടറി ഇ.ആർ. അപ്പുക്കുട്ടൻ നായർ അദ്ധ്യക്ഷനാകും. കവി സമ്മേളനത്തിൽ സബ് എഡിറ്റർ ശ്രീനിവാസൻ മോഡറേറ്ററാകും. പൂജാ അനീഷിന്റെ മഴനീർത്തുള്ളികൾ എന്ന കവിതാ സമാഹാരം പരിചയപ്പെടുത്തിക്കൊണ്ട് യുവകവി രാജൻ ജോസഫ് മനു കവിയരങ്ങ് ഉദ്ഘാടനം ചെയ്യും. ബി.എസ്.എൻ.എല്ലിൽ നിന്നു വിരമിച്ച മേമ്മുറി ശ്രീനിവാസനെയും ചെറുതോണിയിൽ നടന്ന വെയിൽക്കൂട്ടം സാഹിത്യ ക്യാമ്പിലെ കവിതാ രചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വായനക്കൂട്ടം അംഗങ്ങളായ ശിവദാസ് , ജിനദേവൻ എന്നിവരെയും ആദരിക്കും. പുരസ്‌കാര ജേതാക്കളായ ജെ.എൻ.ബാബു, സതീഷ് കുമാർ മണലേൽ , നിഷാദ് തളിക്കുളം, പ്രമോദ് കുറുവാന്തൊടി , ഐബിൻ മത്തായി എന്നിവർക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഔസേഫ് ചിറ്റക്കാട് സ്വാഗതവും ഗിരിജൻ ആചാരി നന്ദിയും പറയും.