അടിമാലി: പടിക്കപ്പ് ഗുരുധർമ്മോദയ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠകർമ്മം ഇന്ന് രാവിലെ 9.45 ന് ശിവഗിരി മഠാധിപതി വിശുദ്ധാനന്ദസ്വാമി നിർവ്വഹിക്കും. .കെ.ആർ മദനപ്പൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ക്ഷേത്ര സമർപ്പണ സമ്മേളനത്തിൽ എസ്. എൻ. ഡി. പി യോഗം അടിമാലി യൂണിയൻ പ്രസിഡന്റ് അനിൽ തറനിലം അദ്ധ്യക്ഷത വഹിക്കും. വിശുദ്ധാനന്ത സ്വാമി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമർപ്പണം ഗുരുപ്രസാദ് സ്വാമി നിർവ്വഹിക്കും.യോഗം കൗൺസിലർ പി.ടി. മൻമഥൻ മുഖ്യ പ്രഭാഷണം നടത്തും.യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി രമേശ്. ജ്ഞാനതീർത്ഥ സ്വാമി, മഹാദേവാനന്ദ സ്വാമി, ഗുരുപ്രകാശം സ്വാമിൾ, ദേവചൈതന്യ സ്വാമിഎന്നിവർ പ്രതിഷ്ഠാ സന്ദേശം നൽകും. അടിമാലി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ, യുണിയൻ സെക്രട്ടറി സുനു രാമകൃഷ്ണൻ, ബോർഡ് അംഗം രഞ്ജിത് കാവളായി എന്നിവർ പ്രസംഗിക്കും.ശാഖ പ്രസിഡന്റ് സി.എൻ ശ്രീധരൻ സ്വാഗതവും ശാഖാ സെക്രട്ടറി പി.പി.ശ്രീബു നന്ദിയും പറയും.