വൈക്കം: ഉദയനാപുരം ശ്രീനാരായണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് ചെറിയകൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി. രക്ഷാധികാരി എം. ജി. കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനായി. കൊടിയേറ്റിനു ശേഷം ഭഗവതിസേവ, ശ്രീഭൂതബലി എന്നിവ നടത്തി. ഉത്സവാഘോഷത്തിലെ പ്രധാന ചടങ്ങായ ഗരുഢവാഹനം എഴുന്നള്ളിപ്പ്, പള്ളിവേട്ട എന്നിവ 10ന് വൈകിട്ട് 9ന് നടക്കും. 11ന് ആറാട്ട്, ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് ദേശതാലപ്പൊലി, 5.30ന് ആറാട്ടെഴുന്നള്ളിപ്പ്, 6ന് ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്, എതിരേൽപ്പ്, ദേശതാലപ്പൊലി, വലിയകാണിക്ക, അത്താഴഊട്ട് എന്നിവയും നടക്കും.