വൈക്കം: കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ പരിസമാപ്തി കുറിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പ് ഭക്തിസാന്ദ്രമായി. ശാസ്തക്കുളം ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിൽ നടന്ന ചടങ്ങുകൾക്ക് തന്ത്രി മനയത്താറ്റ് ദിനേശൻ നമ്പൂതിരി, മേൽശാന്തി ജഗദീഷ് പോറ്റി എന്നിവർ മുഖ്യകാർമ്മികരായി. ആറാട്ടിനു ശേഷം രാത്രി 9 ന് ക്ഷേത്രകവാടത്തിൽ എതിരേൽപ്പ്, തുടർന്ന് ക്ഷേത്രത്തിൽ വലിയകാണിക്ക, ഇറക്കിപൂജ എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് ജി. വിജയകുമാർ, മാനേജർ വി. കെ. ശങ്കരനാരായണൻ നായർ, ട്രഷറർ ഇ. ഡി. ജയൻ നായർ, ടി. എൻ. ഗോപിനാഥൻ തെക്കേടത്ത്, ചന്ദ്രശേഖരൻ നായർ വട്ടാനത്ത്, രാധാകൃഷ്ണൻ നായർ പുത്തൻതറ എന്നിവർ നേതൃത്വം നൽകി.