വൈക്കം: കോൺഗ്രസ് 75 ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. പി. സി. സി. നിർദ്ദേശപ്രകാരമുള്ള ഫണ്ട് പിരിവും ഭവന സന്ദർശനവും നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി. എൻ. കിഷോർകുമാർ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ. കെ. സാബു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. ഷാനവാസ്, എം. ബി. രാജേന്ദ്രൻ, കെ. കെ. ഷാജി, കാർത്തികേയൻ, ഭരതൻ, മനോഹരൻ, കെ. ആർ. രാജീവ് എന്നിവർ പ്രസംഗിച്ചു.