വൈക്കം: അഖിലേന്ത്യാ കിസാൻസഭ വൈക്കം കാരയിൽ യൂണിറ്റിന്റെ സമ്മേളനവും, കാർഷിക സെമിനാറും, സൗജന്യ പച്ചക്കറിത്തൈകളുടെ വിതരണവും മണ്ഡലം അസി. സെക്രട്ടറി കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് കെ.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. അശോകൻ വെള്ളവേലി, ബിജിനി പ്രകാശൻ, കെ. നാരായണൻ, കെ. രഘുനന്ദനൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഇ. എൻ. ചന്ദ്രബാബു (പ്രസി.), രമ സതീശൻ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.