കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം 4892-ാം നമ്പർ കുഴിമറ്റം ശ്രീനാരായണ തീർത്ഥർസ്വാമി സ്മാരക ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠയുടെ ആറാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം ഇന്ന് മുതൽ 9 വരെ നടക്കുമെന്ന് പ്രസിഡന്റ് എൻ.ഡി. ശ്രീകുമാർ, സെക്രട്ടറി പി.കെ. വാസു, വൈസ് പ്രസിഡന്റ് പി. മാധവൻ, ഉത്സവകമ്മറ്റി കൺവീനർ പി.കെ. ബിജു, കമ്മറ്റി അംഗം പി.എസ്. കൃഷ്ണൻകുട്ടി എന്നിവർ അറിയിച്ചു. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 7.30ന് പാരായണം, 8ന് ശുദ്ധികലാശം, വൈകിട്ട് 5.30ന് കൊടിക്കയർ ഘോഷയാത്ര, 6.30ന് കൊടിക്കയർ സമർപ്പണം, 6.40ന് ദീപാരാധന, ക്ഷേത്രം തന്ത്രി വിനോദ് തന്ത്രിയുടെയും മേൽശാന്തി നിബു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 8ന് അനുഗ്രഹപ്രഭാഷണം, 8.50ന് കൊടിയേറ്റ് സദ്യ. 9ന് കൃതിസമന്വയം. നാളെ രാവിലെ 5ന് പള്ളിയുണർത്തൽ, 6ന് ഗണപതിഹവനം, 7.30ന് എതൃത്ത്പൂജ, 8ന് പാരായണം, 9.30ന് ഉച്ചപൂജ, വൈകിട്ട് 5ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7ന് ഭഗവത് സേവ, 7.5ന് നൃത്തസന്ധ്യ, 8.50ന് പ്രസാദമൂട്ട്, 9ന് നാട്ടരങ്ങ്. 7ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് ഗണപതിഹവനം, 7.30ന് എതൃത്ത്പൂജ, 8ന് പാരായണം, 9.30ന് ഉച്ചപൂജ, വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7ന് 'മികവ് 2020" എസ്.എൻ.ഡി.പി യോഗം നിയുക്ത ഡയറക്ടർ ബോർഡംഗം സജീവ് പൂവത്ത് ഉദ്ഘാടനം ചെയ്യും. രഥം നിർമ്മിച്ചു നല്കിയ പി വി സലുമോനെ ആദരിക്കും. 7.15 മുതൽ കുട്ടികളുടെ കലാപരിപാടികൾ, 8.50ന് പ്രസാദമൂട്ട്, 9 മുതൽ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ. 8ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് ഗണപതിഹവനം, 7.30ന് എതൃത്ത്പൂജ, 7.45ന് മൃത്യുഞ്ജയഹവനം, വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7ന് പ്രതിഷ്ഠാദിന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആദരിക്കൽ നിർവഹിക്കും. ശാഖാ സെക്രട്ടറി പി.കെ വാസു ആമുഖപ്രസംഗം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം ചെയ്യും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ശോഭാ സലിമോൻ, പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ എബിസൺ കെ. എബ്രഹാം, കുറിച്ചി പഞ്ചായത്ത് മെമ്പർ സുജാത ബിജു, യൂണിയൻ കൗൺസിലർ പി. അജയകുമാർ, ആതുരാശ്രമം സെക്രട്ടറി ഡോ.ബി. വിജയകുമാർ പാത്താമുട്ടം 27ാം നമ്പർ ശാഖാ പ്രസിഡന്റ് കെ.കെ ബിജുമോൻ, പാത്താമുട്ടം വടക്ക് 4893ാം നമ്പർ ശാറാ വൈസ് പ്രസിഡന്റ് വി.ആർ രാജീവ്, വിജോജ് ഡി വിജയൻ, പി.ഹരിദാസ്, അനിൽ കണ്ണാടി, കെ.എൽ ലളിതമ്മ, സൂരജ് സുരേന്ദ്രൻ, ശാന്തമ്മ രാജപ്പൻ, അഞ്ജലി പി. ദേവൻ, അരവിന്ദ് സനൽ എന്നിവർ പങ്കെടുക്കും. ശാഖാ പ്രസിഡന്റ് എൻ.ഡി ശ്രീകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് പി.മാധവൻ നന്ദിയും പറയും. 9ന് പ്രസാദമൂട്ട്, തുടർന്ന് നാടകം. 9ന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യ ഗണപതിഹവനം, 7.30ന് എതൃത്ത്പൂജ, 7.40ന് പാരായണം, 8.30ന് പഞ്ചവംശതി കലശപൂജ, 9ന് പന്തീരടിപൂജ, 9.30ന് ഉച്ചപൂജ, 11.45ന് പ്രതിഷ്ഠാദിനപൂജ, ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറപ്പ്, 5.30ന് ദീപാരാധന, 6ന് ദേശതാലപ്പൊലി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 7ന് ഭഗവത് സേവ, 9.30ന് താലപ്പൊലി ഘോഷയാത്ര എതിരേൽപ്പ്, സമർപ്പണം, 10ന് മഹാപ്രസാദമൂട്ട്.