പാമ്പാടി : ആളില്ലാതിരുന്ന വീട്ടില്‍ പകല്‍ മോഷണം. പാമ്പാടി പറപ്പള്ളിയില്‍ മാത്തന്‍ കുര്യന്റെ വീട്ടിലാണ് മോഷണം നടന്നത്. അരപവന്റെ രണ്ട് സ്വര്‍ണ്ണക്കമ്മലുകളും ഒന്‍പതിനായിരം രൂപയും നഷ്ടമായി. വീടിന്റെ വെന്റിലേഷനിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. രാവിലെ പുറത്ത് പോയ വീട്ടുകാര്‍ ഉച്ചയ്ക്ക് തിരികെ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.