കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ അടിയന്തിരഘട്ടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനായി ദുരന്തനിവാരണസേന രൂപീകരിക്കും. പരിശീലന പരിപാടി ലൂർദ് പാരിഷ് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ മേഴ്‌സി മാത്യു, വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ വിദ്യാ രാജേഷ്, പഞ്ചായത്തംഗങ്ങളായ എം.എ.റിബിൻ ഷാ, നൈനാച്ചൻ വാണിയപുരക്കൽ, നസീമാഹാരിസ്, മണി രാജു, കുഞ്ഞുമോൾ ജോസ്, ചാക്കോച്ചൻ ചുമപ്പുങ്കൽ, ബീനാ ജോബി, ഒ.വി.റെജി,സുബിൻ സലീം, പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ് ,സി.ഡി.എസ് ചെയർപേഴ്‌സൺ കെ.എൻ.സരസമ്മ എന്നിവർ പ്രസംഗിച്ചു. കില ഫാക്കൽറ്റികളായ റെജീന റെഫീഖ്, ജയ എന്നിവർ ക്ലാസുകൾ നയിച്ചു.