തൃക്കോതമംഗലം: എസ്.എൻ.ഡി.പി യോഗം തൃക്കോതമംഗലം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ കൺവെൻഷനും ഇന്ന് മുതൽ ഒമ്പത് വരെ നടക്കും. ഇന്ന് ഗുരുദേവ പ്രതിഷ്ഠാ വാർഷികം. രാവിലെ 6.15ന് ഗുരുപൂജ, പുഷ്പാഞ്ജലി, 7.15ന് നിവേദ്യ സമർപ്പണം. വൈകിട്ട് 5ന് താലപ്പൊലി ഘോഷയാത്ര ഇരവിനെല്ലൂർ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നിന്ന്. 6.30ന് ദീപാരാധന. 8.30ന് അന്നദാനം. നാളെ രാത്രി ഏഴിന് ഡെപ്യൂട്ടി സ്പീക്കർ വി. ശശി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. മങ്ങാട് ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ലതാ കെ. സലി, ശാഖാ സെക്രട്ടറി കെ.സി. പ്രകാശ്, പ്രസിഡന്റ് പി.കെ. അനിൽകുമാർ എന്നിവർ സംസാരിക്കും. എട്ടിന് രാത്രി ഏഴിന് കൺവെൻഷനിൽ യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. ബിബിൻഷാ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് പി.കെ.അനിൽകുമാർ ആശംസയർപ്പിക്കും. യൂണിയൻ കമ്മിറ്റി അംഗം അജി. പി. ഗോപാൽ സ്വാഗതവും യൂത്ത്മൂവ്മെന്റ് സെക്രട്ടറി രാംകുമാർ നന്ദിയും പറയും. ഒമ്പതിന് രാവിലെ 9ന് ദിവ്യപ്രബോധനവും ധ്യാനവും. വിഷ്ണു ശാന്തി മുഖ്യാചാര്യനായിരിക്കും. കുമാരി സംഘം കൺവീനർ അഭിരാമി അനിൽകുമാർ നന്ദി പറയും. തുടർന്ന് അന്നദാനം. വൈകിട്ട് ആറിന് ഗുരുദേവ കൃതികളുടെ പാരായണം. 6.15ന് ദീപാരാധന. 6.30ന് കൺവെൻഷൻ സമാപന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ലാൽ വാഴൂർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ പി.എൻ. പ്രതാപൻ ആശംസയറിയിക്കും. വനിതാസംഘം പ്രസിഡന്റ് ബിന്ദു സജി സ്വാഗതവും വൈസ് പ്രസിഡന്റ് പി.പി.സന്തോഷ് നന്ദിയും പറയും. രാത്രി 9ന് ഗാനമേള.