
വൈക്കം : കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് കുടിശികയുള്ള ഡി.എ എത്രയും വേഗം അനുവദിക്കണമെന്നും, പെൻഷൻ പരിഷ്‌കരണം നടപ്പാക്കണമെന്നും കെ.എസ്.ആർ.ടി.സി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.പൊന്നപ്പൻ, ട്രഷറർ ബി.രാജൻ, കെ.ടി.പൊന്നൻ, എം.കെ.പീതാംബരൻ, ടി.പി.ബാലകൃഷ്ണൻ, സി.ജെ.ജോസഫ്, എൻ. ശിശുപാലൻ, ജി.ഗോപകുമാർ, എ.ആർ.ശിവദാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം.മുരളീധരൻ (പ്രസിഡന്റ്), ടി.കെ. പൊന്നപ്പൻ (സെക്രട്ടറി), ബി.രാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.