പാലാ : എസ്.എൻ.ഡി.പി യോഗം 781ാം നമ്പർ മീനച്ചിൽ ശാഖയിലെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാ വാർഷിക ഉത്സവം ഇന്ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 6.15 ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം, 7.30 ന് ഹോമ സമർപ്പണം, 8 ന് കലശപൂജ, 10.30 ന് ഗുരുപൂജ, 1ന് സമൂഹസദ്യ. 2 ന് സ്വാമി അസംഘ ചൈതന്യയുടെ പ്രഭാഷണം. 3 ന് മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പ്രതിഷ്ഠാ വാർഷിക സാംസ്കാരിക സമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ശിവഗിരി തീർത്ഥാടന പദയാത്രിക ദേവകി മുത്തശ്ശിയെ തുഷാർ വെള്ളാപ്പള്ളി പൊന്നാട അണിയിച്ചാദരിക്കും. വി.കെ.ഹരിദാസ് സമ്മാനദാനം നിർവഹിക്കും. വി.എൻ.വിജയൻ, ലീലാ ഗോവിന്ദൻ, ഇ.ടി.രാജേഷ്, സിബി ഇ.സി. ഇലഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിക്കും. 6.30 ന് വിശേഷാൽ ഗുരുപൂജ, ദീപാരാധന, 7.30 മുതൽ നാടകം.