പാലാ : കെ.എം. മാണി മെമ്മോറിയൽ വോളി 2020 ന്റെ ഒന്നാം സെമിഫൈനൽ ഇന്ന് പാലാ മുനിസിപ്പൽ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ചലഞ്ചേഴ്‌സ് എള്ളുംപുറത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി കെ.എസ്.ഇ.ബി സെമിയിൽ പ്രവേശിച്ചു. കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം മത്സരം ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മികച്ച താരത്തിന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ട്രോഫി വിതരണം ചെയ്തു. നാളെ നടക്കുന്ന വനിതകളുടെ പ്രദർശന മത്സരത്തിൽ പാലാ അൽഫോൻസാ കോളേജും ചങ്ങനാശേരി അസംപ്ഷൻ കോളേജും ഏറ്റുമുട്ടും. മത്സരങ്ങൾ ഏഴിന് ആരംഭിക്കും.