mela

ഉദയനാപുരം : അക്കരപ്പാടം ഗവ. യു.പി. സ്‌കൂളിൽ നടത്തിയ നാടൻ ഭക്ഷ്യമേളയും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹാളിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് സമ്പത്ത് എ.എസ്. അദ്ധ്യക്ഷത വഹിച്ചു. സാബു പി മണലൊടി, ദിവാകരൻ, എ.പി. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ ഹെഡ്മാസ്​റ്റർ നടേശൻ ഇ.ആർ. സ്വാഗതം പറഞ്ഞു. പ്രദേശവാസികളും രക്ഷിതാക്കളും അടക്കം നൂറ് കണക്കിന് ആളുകൾ പ്രദർശനം കാണാനെത്തി.തേക്കിലകൊണ്ട് ഉണ്ടാക്കിയ പാത്രങ്ങൾ, ഉറി തുടങ്ങിയവയുടെ പ്രദർശനം ശ്രദ്ധേയമായി.