തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം പെരുവ കുന്നപ്പിള്ളി ശാഖയുടെ കീഴിലുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മകരപ്പൂയ മഹോത്സവും ഗുരുദേവ വിഗ്രഹപ്രതിഷ്ഠാ വാർഷികവും ആരംഭിച്ചു.ഗുരുദേവ പ്രതിഷ്ഠാ വാർഷിക ദിനമായ ഇന്നലെ ഗണപതിഹോമം, ഗുരുപൂജ, പ്രഭാഷണം, പ്രസാദമൂട്ട്, സോപാനസംഗീതം ,​ രവിവാര പാഠശാല കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ നടന്നു. ഇന്ന് രാവിലെ 9 ന് ലളിത സഹസ്രനാമം. വൈകിട്ട് 7ന് ഭരതനാട്യം.7 ന് രാവിലെ 9 ന് സുബ്രഹ്മണ്യ സഹസ്രനാമ പാരായണം, വൈകിട്ട് 7ന് സമ്പൂർണ പുഷ്പാഭിഷേകം, 7.30 ന് ഭക്തിഗാനമേള. 8 ന് രാവിലെ 7 ന് കലശം, കലശാഭിഷേകം, 11 ന് അഷ്ടാഭിഷേകം,1 ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6 ന് മുഴുക്കാപ്പ് ദർശനം,7മുതൽ കാവടി താലപ്പൊലി വരവേല്പ്. 9.30 ന് നാടകം.