വൈക്കം : ഉദയനാപുരം പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രവും വൈക്കം ടൗൺ റോട്ടറി ക്ലബും സംയുക്തമായി കാൻസർ ദിനാചരണത്തിന്റെ ഭാഗമായി കാൻസർ ബോധവത്കരണ സെമിനാർ നടത്തി. ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന സെമിനാർ വാർഡംഗം പി.എസ്.മോഹനൻ ഉദ്ഘാടനം ചെയ്തു. ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.കെ.സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. യദുകൃഷ്ണ ക്ലാസ് നയിച്ചു. ഉദയനാപുരം പി.എച്ച്. സിയിലെ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ.ജയലാൽ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.വി.സജിത്ത്,റോട്ടറി ക്ലബ് ഭാരവാഹികളായ ജീവൻ ശിവറാം, വി.ഹരീന്ദ്രൻ, ജോൺ ജോസഫ്, ജോയി മാത്യു, റാണി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.