വൈക്കം : കേരള കോൺഗ്രസ് (എം) വെള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗവും സമ്മേളനവും പ്രവർത്തകയോഗവും നിയോജകമണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ.ജയിംസ് കടവൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ജോസ് പുത്രിക്ക അദ്ധ്യക്ഷത വഹിച്ചു. തങ്കമ്മ വർഗ്ഗീസ്, സാജൻ തോട്ടത്തിൽ, ബിജു മൂഴിയിൽ, തോമസ് കളപ്പുരയയ്ക്കൽ, തോമസ് വേമ്പേനി, പി.എം.കുര്യൻ, രാജേഷ് ഐക്കര, ഹരി ചെമ്മഞ്ചി, സജി ചന്ദനപ്പാറ, ശ്യാം ചന്ദ്രാമല, രാജേഷ് ഓരത്തേൽ, ബാബു മൂഴിക്കൻ എന്നിവർ പ്രസംഗിച്ചു.