തലയോലപ്പറമ്പ് : ഗ്രാമപഞ്ചായത്ത് 10ാം വാർഡ് കേന്ദ്രീകരിച്ച് കുറുന്തറ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. യോഗത്തിൽ പി.ആർ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. തകർന്ന് കിടക്കുന്ന മീത്തിപ്പറമ്പ് കുറുന്തറ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും പ്രദേശത്തെ വഴിവിളക്കുകൾ തെളിക്കുന്നതിനും പഞ്ചായത്ത് അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പി.ആർ. തങ്കപ്പൻ (പ്രസിഡന്റ്), എ.ആർ. പ്രിൻസ് ലാൽ(വൈസ് പ്രസിഡന്റ്) , വി. സന്തോഷ് ശർമ്മ (സെക്രട്ടറി), ടി.എസ്. പ്രസാദ് (ജോയിന്റ് സെക്രട്ടറി), വി.എൻ. രമേശൻ (ട്രഷറർ), കെ.ആർ. രാജേഷ്, ഓമന പ്രകാശൻ, രജനി സുധി,രമാ മോഹനൻ, ജോസ് മാന്തുവളളിൽ, എൻ.എസ്. രഞ്ജിത്ത് ( കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.