കോട്ടയം: കൊറോണ വൈറസ് ബാധിത മേഖലകളിൽനിന്ന് വന്നവരും ഇവരുമായി സമ്പർക്കം പുലർത്തിയ ആളുകളും ഉൾപ്പെടെ എട്ടുപേർകൂടി ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വീടുകളിൽ ജനസമ്പർക്കം ഒഴിവാക്കി താമസിച്ചുതുടങ്ങി. ആകെ 89 പേരാണ് ഇപ്പോൾ വീടുകളിൽ കഴിയുന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോ എന്ന് ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആദ്യ ഘട്ട സാമ്പിൾ പരിശോധനയിൽ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കാത്ത രണ്ടു പേർ ഉൾപ്പെടെ മൂന്നു പേർ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ തുടരുന്നു.രോഗബാധിത മേഖലകളിൽനിന്നെത്തിയ നാലു പേരുടെ സാമ്പിളുകൾകൂടി ഇന്നലെ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളില്ലാത്തതിനാൽ വീടുകളിൽ കഴിയാനാണ് ഇവർക്ക് നിർദേശം നൽകിയിട്ടുള്ളത്.
വൈറസ് ബാധയുള്ളവർ നേരിട്ട് ആശുപത്രിയിൽ എത്തുന്നത് കൂടുതൽ പേർക്ക് രോഗം പകരുന്നതിന് ഇടയാക്കും. രോഗലക്ഷണങ്ങളുള്ളവർ 1077 എന്ന ഫോൺ നമ്പരിൽ വിവരം നൽകിയാൽ ആരോഗ്യവകുപ്പ് ആവശ്യമായ നിർദേശങ്ങളും വാഹന സൗകര്യവും വൈദ്യസഹായവും ലഭ്യമാക്കും.
രോഗലക്ഷണങ്ങളുമായി ഇന്നലെ ആരെയും ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല
ബാധിത മേഖലയിൽ നിന്ന് വന്ന 89 പേർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു
216 ആശാ വർക്കർമാർക്കും ആരോഗ്യ വകുപ്പിന്റെ 618 ഫീൽഡ് ജീവനക്കാർക്കും പരിശീലനം
ആയുർവേദ ഡോക്ടർമാർക്കായി ആരോഗ്യവകുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്കായുള്ള ബോധവത്കരണ പരിപാടി ഇന്ന്
രോഗലക്ഷണങ്ങളുള്ളവർ
വിളിക്കൂ:
1077