kishor

ചങ്ങനാശേരി: ഒരു ലക്ഷം രൂപയുടെ ഹാൻസുമായി യുവാവിനെ ചങ്ങനാശേരി പൊലീസ് പിടികൂടി. തൃക്കൊടിത്താനം കിളിമല കാക്കനാട്ട് പറമ്പിൽ കിഷോർ എസ്.നായർ (32) ആണ് പൊലീസ് പിടിയിലായത്. ഇന്നലെ രാത്രി 8ന് പറാൽ പാലത്തിന് സമീപത്തുവച്ച് വിദ്യാർഥികൾക്ക് ഇയാൾ ഹാൻസ് വിൽക്കുന്നതിനിടെ ഈ സമയം പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ ഷമീർഖാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. കമ്പത്ത് നിന്നും സാധനം വാങ്ങി ബൈക്കിൽ ചങ്ങനാശേരിയിൽ എത്തിച്ചശേഷം ആവശ്യാനുസരണം ചില്ലറ വിൽപ്പന നടത്തുന്നതാണ് പതിവ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.പി.ഒമാരായ അജേഷ്, പ്രജിത്ത് എന്നിവരും അറസ്റ്റിന് നേതൃത്വം നൽകി.