mg-uni
mg uni

അപേക്ഷ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. യു.ജി. പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് പിഴയില്ലാതെ ആറുമുതൽ 10 വരെയും 525 രൂപ പിഴയോടെ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ 12 വരെയും സർവകലാശാല പോർട്ടലിലൂടെ അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസടയ്ക്കണം. കൂടാതെ രജിസ്‌ട്രേഷൻ ഫീസായി 55 രൂപയും പരീക്ഷഫീസിന് പുറമേ അടയ്ക്കണം. ഇന്റേണൽ മൂല്യനിർണയ റീഡു പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ പേപ്പറൊന്നിന് 105 രൂപ വീതം അടയ്ക്കണം. പ്രോജക്ട് മൂല്യനിർണയത്തിന് 100 രൂപ പ്രോജക്ട് ഇവാല്യുവേഷൻ ഫീസടയ്ക്കണം.

പി.ജി. ക്യാറ്റ് രജിസ്‌ട്രേഷൻ

വിവിധ പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ (ക്യാറ്റ്) രജിസ്‌ട്രേഷൻ 20ന് ആരംഭിച്ച് മാർച്ച് 20ന് അവസാനിക്കും. പ്രവേശന പരീക്ഷ ഏപ്രിൽ 25, 26 തീയതികളിൽ നടക്കും.

പരീക്ഷ തീയതി

ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (പുതിയ സ്‌കീം 2016 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ 25 ന് ആരംഭിക്കും. പിഴയില്ലാതെ 10 വരെയും 525 രൂപ പിഴയോടെ 11 വരെയും 1050 രൂപ സൂപ്പർഫൈനോടെ 12 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ആർട്‌സ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, ആനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്‌സ്, ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (സി.ബി.സി.എസ്., 2019 അഡ്മിഷൻ റഗുലർ/2017-18 അഡ്മിഷൻ റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ്.201316 അഡ്മിഷൻ റീഅപ്പിയറൻസ്) യു.ജി. പരീക്ഷയുടെ പ്രാക്ടിക്കൽ 10 ന് ആരംഭിക്കും.