പാലാ : കിസാൻസഭ ജില്ല സമ്മേളനം 7, 8 തീയതികളിൽ പാലായിൽ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. 7 ന് രാവിലെ 10 ന് കെ.എസ് മാധവൻ പതാക ഉയർത്തും. 11 ന് ആരംഭിക്കുന്ന പ്രധിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ഇ.എൻ ദാസപ്പൻ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി മാത്യു വർഗ്ഗീസ് പ്രസംഗിക്കും. അഡ്വ.തോമസ് വി.ടി സ്വാഗതം ആശംസിക്കും. 4 ന് കർഷക റാലി തെക്കേക്കരയിൽ നിന്ന് ആരംഭിക്കും. ളാലം പാലം ജംഗ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. അഡ്വ.പി.കെ.ചിത്രഭാനു അദ്ധ്യക്ഷത വഹിക്കും. മാണി സി.കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കർഷക മിത്രം പുരസ്‌കാരം മന്ത്രി സുനിൽകുമാറിന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ സമ്മാനിക്കും. തുടർന്ന് മീനച്ചിൽ താലൂക്കിലെ തിരെഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിക്കും. ബി.കെ.എം.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കൃഷ്ണൻ, ഇ.എൻ.ദാസപ്പൻ, സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ.ജോർജ്, മണ്ഡലം സെക്രട്ടറി അഡ്വ.സണ്ണി ഡേവിഡ്, എ.ഐ. വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് എന്നിവർ പ്രസംഗിക്കും. കെ.എസ്.അജയകുമാർ സ്വാഗതവും, പി.അജേഷ് നന്ദിയും പറയും.
8 ന് പ്രധിനിധി സമ്മേളനം തുടർച്ച. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.വി.കെ സന്തോഷ്‌കുമാർ, മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനാമ്മ ഉദയകുമാർ, ബി.കെ.എം.യു ജില്ലാ സെക്രട്ടറി ജോൺ വി.ജോസഫ് എന്നവർ പ്രസംഗിക്കും. എം.കെ.ഭാസ്‌കരൻ നന്ദി പറയും.