പൊൻകുന്നം : ബി.എസ്.എൻ.എല്ലിന്റെ പൊൻകുന്നത്തെ കസ്റ്റമർകെയർ സെന്റർ തുടർന്നും പ്രവർത്തിക്കുമെന്ന് അധികൃതർ. ജീവനക്കാരുടെ സ്വയം വിരമിക്കലിനെ തുടർന്ന് പുറംകരാർ നൽകിയ കസ്റ്റമർസെന്ററുകളുടെ കൂട്ടത്തിലാണ് പൊൻകുന്നം. ലഭിച്ചുകൊണ്ടിരുന്ന എല്ലാ സേവനങ്ങളും തുടർന്നും ലഭിക്കും. ബി.എസ്.എൻ.എൽ നേരിട്ട് നടത്തുന്ന കസ്റ്റമർ കെയർ സെന്ററുകൾ ജില്ലാ താലൂക്ക് ആസ്ഥാനങ്ങളിൽ മാത്രമേയുണ്ടാവുകയുള്ളൂ. ടൈപ്പ് മൂന്ന് വിഭാഗത്തിലുള്ള സെന്ററുകൾ പൂർണമായും കരാർ ഏജൻസികളാണ് പ്രവർത്തിപ്പിക്കുന്നത്. എരുമേലി, മുണ്ടക്കയം, മണിമല കസ്റ്റമർ കെയർ സെന്ററുകളും ഏജൻസികൾ വഴി നടത്തും.