ചിറക്കടവ് : മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ വൈകിട്ട് 6.30 ന് തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരുടെയും, മേൽശാന്തി സി.കെ.വിക്രമൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. രാവിലെ എട്ടിന് ടി.എൻ.സരസ്വതിയമ്മയുടെ നേതൃത്വത്തിൽ സമ്പൂർണ ഭഗവത്ഗീതാപാരായണയജ്ഞം, 5 ന് കൊടിക്കൂറ വരവേൽപ്പ്, കൊടിയേറ്റിന് ശേഷം ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസർ സി.പി.സതീഷ്‌കുമാർ കൊടിക്കീഴിലെ കെടാവിളക്ക് തെളിക്കും. പന്തളം കൊട്ടാരം നിർവഹകസമിതി പ്രസിഡന്റ് ശശികുമാരവർമ്മ കലാവേദിയിൽ ഭദ്രദീപം തെളിക്കും. തുടർന്ന് സോപാനം ബേബി മാരാർ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനവും മ്യൂസിക്കൽ ഫ്യൂഷനും. 10 ന് വയലാർ ഗാനസന്ധ്യ.
8 ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംഗീതചിത്രസമന്വയം. ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദർശനം. വൈകിട്ട് 6നും 8.30നും തിരുവാതിര, 7ന് ആദ്ധ്യാത്മിക പ്രഭാഷണം. 9 മുതൽ 14 വരെ തീയതികളിൽ രാവിലെ 8ന് ശ്രീബലി, 12.30ന് ഉത്സവബലി ദർശനം, വൈകിട്ട് 4ന് കാഴ്ചശ്രീബലി, 7.30ന് ശ്രീഭൂതബലി, 8.30ന് വിളക്ക്. 9 ന് വൈകിട്ട് നൃത്തമഞ്ജരി, 10 ന് വൈകിട്ട് 5.30 ന് സംഗീതസദസ്, 7.30 ന് നൃത്തായനം. 11 ന് വൈകിട്ട് 6.30 ന് ചാക്യാർകൂത്ത്, 7.30 ന് നടനമാധുരി. 12 ന് വൈകിട്ട് 5.30 ന് തിരുവാതിര, 7 ന് പ്രഭാഷണം, 8.30 ന് കഥകളിദക്ഷയാഗം. 13 ന് രാവിലെ 11.30 ന് കലവറ നിറയ്ക്കൽ, 12.30 ന് പാഠകം, 7 ന് സന്ധ്യാവേല, ചിറക്കടവ് തെക്കുംഭാഗം ശ്രീമഹാദേവ വേലകളിസംഘത്തിന്റെ വേലകളി, 9 ന് നാടകം.
14 ന് ഉച്ചയ്ക്ക് 12.30 ന് ശീതങ്കൻതുള്ളൽ, 1 ന് മഹാപ്രസാദമൂട്ട്, 1.30 ന് നാദലയതാളസംഗമം, 3.30 ന് സംഗീതകച്ചേരി, 5.30 ന് അക്ഷരശ്ലോകസദസ്, 6.30 ന് ഭജൻസ്, 7 ന് സന്ധ്യാവേല ചിറക്കടവ് വടക്കുംഭാഗം ശ്രീമഹാദേവ വേലകളി സംഘത്തിന്റെ വേലകളി, 7.30ന് ഓട്ടൻതുള്ളൽ, 10 ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്, 8.30 ന് ബാലെ. 15ന് പള്ളിവേട്ട, രാവിലെ 8ന് ശ്രീബലി, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, 6.30ന് സന്ധ്യാവേല, 9.30ന് ഗാനമേള, 1ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
16 ന് വൈകിട്ട് 4.30 ന് ആറാട്ടുപുറപ്പാട്, തുടർന്ന് ആറാട്ട് കടവിലെ വലിയവിളക്ക് തെളിക്കൽ ചലച്ചിത്ര സംവിധായകൻ മാർത്താണ്ഡൻ നിർവഹിക്കും. 5.30 ന് തിരുമുമ്പിൽ വേല, 7 ന് ആറാട്ട്, ദീപക്കാഴ്ച, 7.30 ന് നൃത്തസന്ധ്യ, 8 ന് നാദസ്വരക്കച്ചേരി, 9 ന് സംഗീതസദസ്: ബാലമണി ഈശ്വർ, 1.30 ന് ആറാട്ട് വരവ്.