പൊൻകുന്നം : ദേശീയപാത 183ൽ പച്ചക്കറിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 3.30 ഓടെ 20ാം മൈൽ ചിറക്കുഴി വളവിലായിരുന്നു അപകടം. കമ്പത്തു നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്നു പിക്കപ്പ്. ഡ്രൈവർ ഉറങ്ങിപ്പോയതും മുൻവശത്തെ ടയറിന്റെ തേയ്മാനവുമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.