പൊൻകുന്നം : കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) പൊൻകുന്നം ഡിവിഷൻ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. കെ. രഘുനാഥ് ,എം. ബി. പ്രസാദ്, സി.ആർ.അജിത്കുമാർ, വി.ഡി.റെജികുമാർ, അഡ്വ.ഗിരീഷ് എസ് നായർ, വി .ജി. ലാൽ, അഡ്വ.ഡി.ബൈജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. കെ. സത്യവാൻ(പ്രസിഡന്റ്), പി.ജെ.സജീവ് (സെക്രട്ടറി), എം.എം.മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.