ചങ്ങനാശേരി:കുറിച്ചി സചിവോത്തമപുരം ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലില്‍ മത്സരിച്ച മുഴുവന്‍ അംഗങ്ങളും വിജയിച്ചു. പി.വി ജോര്‍ജ് കളത്തില്‍ പുതുപ്പറമ്പ് (പ്രസി), ജിക്കു കുര്യാക്കോസ് പുതിയമഠത്തില്‍(വൈ.പ്രസി) എ.കെ അമ്പിളിക്കുട്ടന്‍ അരപ്പറമ്പില്‍, പി.പി സുഗുണന്‍ പറുവത്ര, ജോര്‍ജ് ജോസഫ് കാഞ്ഞിരത്തുംമൂട്ടില്‍, റോയി പി ജോസഫ് പാടച്ചിറ, മറിയാമ്മ തോമസ് കടുപ്പില്‍, ബീനാ ചാക്കോ ചാണ്ടിച്ചേരി, ഇന്ദിരാദേവി ഇന്ദിരാസദനം (ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.