കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം 4892 -ാം നമ്പർ കുഴിമറ്റം ശ്രീനാരായണ തീർത്ഥ സ്വാമി സ്‌മാരക ശാഖയിലെ ഗുരുദേവ പ്രതിഷ്‌ഠയുടെ പ്രതിഷ്‌ഠാ വാർഷിക മഹോത്സവത്തിന് കൊടിയേറി. ഇന്ന് വൈകിട്ട് ഏഴിന് കലാമണ്ഡലം ആശാ പ്രദീപിന്റെ ചിങ്ങവനം നാട്യഗ്രഹ ഡാൻസ് അക്കാഡമിയുടെ നൃത്തസന്ധ്യ അരങ്ങേറും. രാത്രി ഒൻപതിന് കുഴിമറ്റം നാട്ടൊരുമ കലാസമിതിയുടെ നാട്ടരങ്ങ് നടക്കും. നാളെ വൈകിട്ട് ഏഴിന് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ നടക്കും. മികവ് എന്ന പേരിൽ നടക്കുന്ന കലാപരിപാടികൾ എസ്.എൻ.ഡി.പി യോഗം നിയുക്ത ഡയറക്‌ടർ ബോർഡ് അംഗം സജീവ് പൂവത്ത് ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിലേയ്‌ക്കു രഥം നിർമ്മിച്ചു നൽകിയ പി.വി സാലുമോനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കും. എട്ടിന് രാത്രി ഏഴിന് നടക്കുന്ന പ്രതിഷ്‌ഠാദിന സമ്മേളനവും ആദരിക്കലും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, നവജീവൻ ട്രസ്റ്റ് ട്രസ്റ്റി പി.യു തോമസ്, ഡോ.ബി.ഇക്‌ബാൽ, വൈക്കം വിജയലക്ഷ്‌മി, എസ്.എൻ.ഡി.പി യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, ഫാ.സെബാസ്റ്റ്യൻ പുതുശേരി എന്നിവരെ യോഗത്തിൽ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ആദരിക്കും. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ കാഷ് അവാർഡുകൾ വിതരണം ചെയ്യും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. ഇ.ആർ സുനിൽകുമാർ, ഡോ.ശോഭാസലിമോൻ, എബിസൺ കെ.എബ്രഹാം, സുജാത ബിജു, അജയകുമാർ, ഡോ.ബി.വിജയകുമാർ, കെ.കെ ബിജുമോൻ, വി.ആർ രാജീവ് എന്നിവർ പ്രസംഗിക്കും. രാത്രി ഒൻപതിന് ചങ്ങനാശേരി അണിയറയുടെ നേരറിവ് നാടകം നടക്കും. ഒൻപതിന് കലശം, കലശാഭിഷേകം, പ്രതിഷ്‌ഠാദിന പൂജ എന്നീ പരിപാടികൾക്കു ശേഷം ഉച്ചയ്‌ക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. വൈകിട്ട് ആറിന് ദേശതാലപ്പൊലി, യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.