കുളത്തൂർമുഴി: ഹിന്ദുമത കൺവെൻഷൻ 10 മുതൽ 16 വരെ ദേവീനഗറിൽ നടക്കും. മണിമലയാറിന്റെ തീരത്തെ പതിനെട്ട് കരകളുടെ നേതൃത്വത്തിലാണ് കൺവൻഷൻ നടക്കുന്നത്. പത്തിന് രാവിലെ പത്തിന് തിരുവതാംകൂർ ദേവസ്വം ബോർഡ് അസി.കമ്മിഷണർ ബി.മുരാരി ബാബു പതാക ഉയർത്തും. രാവിലെ 10.30 മുതൽ ഭാഗവതപാരായണം. വൈകിട്ട് 6.30 ന് ചേരുന്ന സമ്മേളനം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.ജി.മാധവൻ നായർ ഉദ്ഘാടനം ചെയ്യും. കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമത്തിലെ സ്വാമി അഭയാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിക്കും. യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി.വാര്യർ മുഖ്യപ്രഭാഷണം നടത്തും. 12 ന് വൈകിട്ട് 6.30 ന് നടക്കുന്ന വനിതാ സമ്മളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ഉദ്ഘാടനം ചെയ്യും. മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ബിന്ദു മോഹൻ അദ്ധ്യക്ഷത വഹിക്കും. 14 ന് വൈകിട്ട് 6.45ന് ചേരുന്ന അയ്യപ്പ സേവാ സമാജസമ്മേളനം അയ്യപ്പ സേവാസമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. അയ്യപ്പസേവാസമാജം ദേശീയ സംഘടനാ കാര്യദർശി വി.കെ വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. 15 ന് ചേരുന്ന സമാപന സമ്മേളനം ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലെ റാവൽജി ഈശ്വർ പ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കും.