കറുകച്ചാൽ : നെടുംകുന്നം പഞ്ചായത്തിലെ അമ്പിപ്പറമ്പ് - അച്ചനാപുരയിടം റോഡ് തകർന്നു. പൊയ്കക്കര ഭാഗം മുതൽ നൂറ് മീറ്ററോളം ദൂരമാണ് തകർന്നുതരിപ്പണമായിരിക്കുന്നത്. തകർന്ന ഭാഗം നവീകരക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളും ഉയർന്നിരുന്നു. എന്നാൽ, പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2018-19 വർഷം പഞ്ചായത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചിരുന്നു. എന്നാൽ പൂർണമായി തകർന്ന പൊയ്കകര ഭാഗം നവീകരിക്കാതെ മറ്റുഭാഗങ്ങൾ നന്നാക്കിയതായും നാട്ടുകാർ പറയുന്നു. റോഡിന്റെ നീളം ആസ്തി രജിസ്റ്ററിൽ തിരിമറി നടത്തി 500 മീറ്ററാക്കിയതായും ആരോപണമുണ്ട്.