labour-room

അടിമാലി: താലൂക്ക് ആശുപത്രിയുടെ പ്രസവ മുറിയും വാർഡും തുറന്ന് പ്രവർത്തിപ്പിക്കുന്നത് വൈകുന്നു.. രണ്ടാഴ്ച മുമ്പാണ് പഴയ ആശുപത്രി കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി പ്രസവ മുറിയും വാർഡും അടച്ചിട്ടത്.ഒരു മാസം 200 ൽ അധികം പ്രസവങ്ങൾ ഇവിടെ നടക്കുന്നതായാണ്കണക്കുകൾ സൂചിപ്പിക്കുന്നത്..ആദിവാസികൾ ഉൾപ്പെടെയുള്ള ദേവികുളം താലൂക്കിലെ പാവപ്പെട്ട ആളുകളുടെ അശ്രയ കേന്ദ്രമാണിവിടം. ഇവിടെത്തേ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരും .ഇവിടെ പ്രസവത്തിനായി എത്തുന്നവർക്ക് നൽകുന്ന മികച്ച സേവനമാണ് ഈ ആശുപത്രിയെത്തേടി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രസവത്തിനായി എത്തിയിരുന്നത്.കഴിഞ്ഞ എട്ട് മാസമായി ഇവിടെത്തേ ഡോക്ടറുടെ പരിചരണത്തിലായിരുന്നവർ പ്രസവ ആവശ്യങ്ങൾക്ക് സ്വകാര്യ ആശുപത്രികളെ സമീപക്കേണ്ട അവസ്ഥയാണ് .
കഴിഞ്ഞ 5 ന് തുറക്കുമെന്നായിരുന്നു നേരത്തെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നത് എന്നാൽ അതുണ്ടായില്ല.
പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിലുണ്ടായ കാലതാമസമാണ് ഇതിന് കാരണം. ഇപ്പോഴും പണികൾ പുരോഗമിക്കുകയാണ്.നിലവിൽ പ്രസവ വാർഡിലും, പ്രസവമുറിയിലും നിറയെ പൊളിച്ചുമാറ്റിയ കെട്ടിട അവശിഷ്ടങ്ങൾ ആണ്.ഇത് നീക്കം ചെയ്ത് അണുവിമുക്തമാക്കിയാൽ മാത്രമേ പ്രസവമുറിയും വാർഡും തുറക്കാനാകൂ. അതിന്റെ പ്രവർത്തനത്തിലാണ് ആശുപത്രി ജീവനക്കാർ.