അടിമാലി: കുടുംബശ്രീ പ്രവർത്തകർ നിർമ്മിച്ച തുണി സഞ്ചികളുടെ പ്രദർശനം പഞ്ചായത്ത് ടൗൺ ഹാളിൽ നടന്നു.ഹരിത കേരള മിഷന്റെയും പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ വിവിധ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ച തുണി സഞ്ചികൾ മേളയിൽ പ്രദർശനത്തിനെത്തിച്ചു.തുണി സഞ്ചികളുടെ പരിചയപ്പെടുത്തലും വിപണന സാദ്ധ്യത തുറക്കലുമാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.അടിമാലി ടൗണിലെ വ്യാപാര സമൂഹവും പൊതുപ്രവർത്തകരും വിവിധ ഉദ്യോഗസ്ഥ പ്രതിനിധികളും മേളയിൽ സംബന്ധിച്ചു.ഹരിത കേരളമിഷനുമായി ചേർന്നായിരുന്നു കുടുംബശ്രീ അംഗങ്ങൾക്ക് തുണി സഞ്ചി നിർമ്മാണ പരിശീലനം നൽകിയിരുന്നത്. ഓർഡർ ലഭിക്കുന്നതനുസരിച്ച് യൂണിറ്റുകൾ തുണി സഞ്ചി നിർമ്മിച്ച് നൽകും.